May 27, 2026

ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം

കേരളത്തിലെ, ഇന്‍ഡ്യയിലെ, ലോകത്തിലെ തന്നെ പ്രശസ്ഥമായ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം ശബരിഗിരി നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യ പമ്പയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്നു. തച്ചു ശാസ്ത്രപരമായ നിര്‍മ്മിതികൊണ്ട് പുരാതന ചരിത്ര രേഖകളില്‍ പോലും സ്ഥാനം പിടിച്ചിട്ടുള്ള കേരളത്തിലെ ചുരുക്കം ചില മഹാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

 ഐതിഹ്യം
യുദ്ധക്കളത്തിൽ നിരായുധനായ കർണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്

പ്രതിഷ്ഠ
ആറടിയോളം ഉയരമുള്ള ശ്രീകൃഷ്ണ  വിഗ്രഹമാണ് പ്രതിഷ്ഠ.കേരളത്തിലെ ഏറ്റവും ഉയരമുള്ള ശ്രീകൃഷ്ണ വിഗ്രഹം ഇവിടെയാണുള്ളത്  . ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌ വിശ്വരൂപം കാട്ടികൊടുക്കുമ്പോഴുള്ള ഭാവത്തിലാണ് പ്രതിഷ്ഠ  ഇവിടത്തെ പൂജകളില്‍ പ്രധാനം ഉച്ചപൂജക്കാണെന്ന്‌ സങ്കല്‍പം. ശാസ്താവ്‌, യക്ഷി, ഏറങ്കാവില്‍ ഭവഗതി, നാഗരാജാവ്‌, ബലരാമന്‍ എന്നീ ഉപദേവതകളെനാലമ്പലത്തിനു വെളിയിലായി പ്രതിഷ്ഠ ചെയ്തിരിയ്ക്കുന്നു . തെക്കുഭാഗത്ത്‌ പമ്പാനദിയില്‍ നിന്നും ക്ഷേത്രത്തിലേക്ക്‌ കയറാന്‍ അമ്പത്തിയാറ്‌ പടികള്‍. പടികള്‍ അവസാനിക്കുന്നിടത്ത്‌ താഴ്ചയില്‍ ഉപദേവ പ്രതിഷ്ഠ. തിരുവാറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്‌ അര്‍ജ്ജുനനാണെന്ന്‌ ഐതിഹ്യം.

 ആറൻമുള കണ്ണാടി
പ്രശസ്തമായ ആറൻമുള കണ്ണാടിക്ക് പേരുകേട്ട സ്ഥലമാണ് ആറൻമുള. പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ചാണ് ഈ കണ്ണാടി നിർമ്മിക്കുന്നത്. ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ച കേരളത്തിൽ നിന്നുള്ള ആദ്യ ഉത്പന്നമാണ് ഇത്. പാരമ്പാരഗതമായി തൊഴിൽ ചെയ്യുന്ന ചില കുടുബങ്ങളാണ് ഈ കണ്ണാടി നിർമ്മിച്ചിരിക്കുന്നത്.

 അയ്യപ്പനും ആറൻമുള ക്ഷേത്രവും
ശബരിമലയിലെ അയ്യപ്പ ക്ഷേത്രവും ആറൻമുളയും തമ്മിൽ ബന്ധമുണ്ട്. മകരവിളക്കിന് അയ്യപ്പനെ ചാർത്തിക്കുന്ന തങ്ക അങ്കി സൂക്ഷിക്കുന്നത് ആറൻമുള ക്ഷേത്രത്തിലാണ്.

വള്ളസദ്യ
ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ   കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.

 സദ്യയിലെ വിഭവങ്ങൾ
അറുപത്തിമൂന്ന്   ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.

 പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്
അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

 നിറപറ
രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.

ഉത്സവം
ഉതൃട്ടാതി വള്ളം കളി
ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി ദേശനിവാസികള്‍ക്ക്‌ തിരുവോണത്തെക്കാള്‍ പ്രധാനമാണ്, അന്നാണ് പള്ളിയോടങ്ങള്‍ നിരക്കുന്ന ലോകപ്രാസ്ത ആറന്മുള വള്ളം കളി‌.
ദേശത്തെ കുട്ടികള്‍ ധനുമാസത്തില്‍ ശേഖരിക്കുന്ന കവുങ്ങിന്‍പാളകള്‍ മകരസംക്രാന്തിയുടെ തലേദിവസം ആര്‍പ്പുവിളികളോടെ കമ്പക്കാലുകളില്‍ നാട്ടി തീ കൊളുത്തും. ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമായ ഈ ചടങ്ങ്‌ ദേവന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരാഘോഷമത്രേ.

 വഴിപാടുകള്‍
വള്ള സദ്യയാണ് ഇവിടുത്തെ പ്രധാന വഴിപാട്
ക്ഷേത്ര ദര്‍ശന സമയം    : 4:30 AM till 11:00 AM and from 5:00 pm till 8:30 pm
വിലാസം
കാര്യദര്‍ശി
ആറന്മുള ദേവസ്വം
ആറന്മുള ,പത്തനംതിട്ട 689533
ഫോണ്‍:0468-2212170
ക്ഷേത്രത്തിലേയ്ക്ക് എങ്ങനെ എത്തിച്ചേരാം
ചെങ്ങന്നൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആറൻ‌മുള. ചെങ്ങന്നൂരാണ് അറൻമുളയ്ക്ക് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഇവിടേക്ക് ബസുകൾ ലഭിക്കും. ചെങ്ങന്നൂരിൽ നിന്ന് അരമണിക്കൂർ ബസിൽ യാത്ര ചെയ്താൽ ആറൻമുളയിൽ എത്താം.
അടുത്ത വിമാനത്താവളം    —–കൊച്ചിന്‍ അന്താരാഷ്ട വിമാനത്താവളം .

അമ്മേ നാരായണ ദേവി നാരായണ