May 27, 2026

ആറാട്ടുപുഴ ശാസ്താ ക്ഷേത്രം 

തൃശൂര്‍ ടൗണില്‍ നിന്നും പതിനാല് കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുവനം ആറാട്ടുപുഴ ക്ഷേത്രം. ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ.
പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചു എന്നാണല്ലോ ഐതിഹ്യം. അതില്‍ പ്രധാനമാണ് പെരുവനം. ആറാട്ടുപുഴ ക്ഷേത്ര ചുവരില്‍ കൊത്തിയ ‘ആയതു ശിവലോകം’ എന്ന സംഖ്യാ വാചകം ക്രിസ്തു വര്‍ഷം 583 ല്‍ ക്ഷേത്രം പണിതു എന്ന് സൂചന നല്‍കുന്നു.
ശ്രീരാമന്റെ ഗുരുവായ ഗുരു വസിഷ്ഠന്റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ചരിത്രം 
ഈ ക്ഷേത്രത്തിന്‌ മൂവായിരം വര്‍ഷത്തിലധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളില്‍ ഇത്‌ ദ്രാവിഡ ക്ഷേത്രമായിരുന്നു എന്നും പിന്നീട്‌ കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ാം നൂറ്റാണ്ടിലാണ്‌ ഇത്‌ ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്‌.
പ്രതിഷ്ഠ
എല്ലാ ദൈവങ്ങളുടെയും ദൈവിക ചേതന ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.
ക്ഷേത്രഭരണം
മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാൺ ആറാട്ടപുഴ ക്ഷേത്രം.
ആറാട്ടുപുഴ പൂരം 
തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ
ആഘോഷിക്കപ്പെടുന്ന പൂരമാണ്‌.ഏറ്റവുമധികം ദേവീ ദേവന്മാരും ആനകളും പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം കൊണ്ടാടുന്നു. ആറാട്ടുപുഴയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ വിശാലമായ പാടത്ത് രാത്രിയാണ് പൂരം നടക്കുന്നത്.പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ്
. 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ്‌ എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നു
ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കില്‍ നൂറ്‌ തൃശ്ശൂര്‍ പൂരം നടത്താം’ എന്ന പഴഞ്ചൊല്ല്‌ ആറാട്ടുപുഴ പൂരത്തിന്റെ പ്രശസ്‌തി വര്ധിെപ്പിക്കുന്നു.
ഈ ഉത്സവകാലത്ത്‌ സമീപ ഗ്രാമങ്ങളിലെ ദേവീദേവന്മാര്‍ പ്രധാനമായും തൃശ്ശൂര്‍ വടക്കുംനാഥന്‍, ഇരിങ്ങാലിക്കുട കൂടല്‍ മാണിക്യം ക്ഷേത്രം, ശുചീന്ദ്രം ക്ഷേത്രം ഉള്പ്പെലടെയുള്ള ക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ നടയടച്ച്‌ ഇവിടുത്തെ അയ്യപ്പനെ സന്ദര്ശികക്കാനെത്തുമെന്നാണ്‌ വിശ്വാസം. അതുകൊണ്ടുതന്നെ ദേവീദേവന്മാര്‍ ഒന്നിച്ചു കൂടുന്നതിന്റെ ആഘോഷമായും ആറാട്ടുപുഴ പൂരം അറിയപ്പെടുന്നു.
അന്തിമയങ്ങുമ്പോള്‍ നൂറുകണക്കിന്‌ തിരി വിളക്കുകളും വലിയ തീവെട്ടികളും തെളിയുന്നതോടെ ശാസ്‌താവിന്റെ മേളം അവിസ്‌മരണീയമായ ഒരു അനുഭവമായി മാറുന്നു. ഈ ചടങ്ങിനു സമാപനം കുറിച്ച്‌ ദേവീദേവന്മാരെ തിടമ്പേറ്റിയ 61 ആനകള്‍ തൊട്ടടുത്ത വയലില്‍ തിങ്ങി നിറഞ്ഞ്‌ ആര്പ്പുസ വിളിക്കുന്ന പുരുഷാരത്തിനിടയില്‍ എഴുന്നെള്ളി നില്ക്കും . പുലര്ച്ച വരെ പഞ്ചവാദ്യവും പഞ്ചാരിമേളവും പാണ്ടിമേളവും മുറുകും.
പുലർച്ചെ സമീപ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠകളുമായി ആനകള്‍ തൊട്ടടുത്ത നദിയിലേക്ക്‌ ആറാട്ട്‌ ഘോഷയാത്രയായി പോകും.
മന്ത്രോച്ചാരണങ്ങളും പുഷ്‌പ വൃഷ്‌ടിയും നടത്തിക്കൊണ്ട്‌ പ്രതിഷ്‌ഠകള്‍ നദിയില്‍ മുക്കിയെടുക്കുന്ന ആറാട്ട്‌ അനുഷ്‌ഠാനപരമായ ശുദ്ധീകരണമാണ്‌. ഏറ്റവും ഒടുവിലാണ്‌ ശാസ്താ  വിഗ്രഹം ആറാട്ടിനെടുക്കുന്നത്‌
യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : തൃശ്ശൂര്‍, ഏകദേശം 4 കി. മീ. അകലെ
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 58 കി. മീ. അകലെ.
വിലാസം 
സെക്രട്ടറി 
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി
ആറാട്ടുപുഴ.pin . 680562
തൃശ്ശൂർ ,കേരളം ,ഇന്ത്യ
M.Sivadasan
Secretary
Tel: 0480 – 2792432
ദർശന സമയം -പുലർച്ചെ അഞ്ച് മണിമുതൽ പത്തു മുപ്പതു വരെ -വൈകുന്നേരം നാല്
അമ്മേ നാരായണ ദേവി നാരായണ