ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ.
ഗുരുവായൂര്‍ ക്ഷേത്ര ചരിത്രം .
ഗുരുവായൂർ ക്ഷേത്രത്തിന് അയ്യായിരം വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ഉത്തമ സന്തതിക്കു വേണ്ടി തന്നെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ച സുതപസ്സ് എന്ന പ്രജാപതിക്കും പത്നി പ്രശ്നിക്കും ബ്രഹ്മാവ് ഒരു മഹാവിഷ്ണു വിഗ്രഹം നൽകുന്നു. ഈ വിഗ്രഹത്തെ ഭക്തിയോടെ അർച്ചിച്ചതിന്റെ ഫലമായി ഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു . ഭഗവാനു തുല്യനായ പുത്രനുണ്ടാകണമെന്ന അഭ്യർത്ഥനയ്ക്ക് താൻ തന്നെ പുത്രനായി വരാമെന്ന് വിഷ്ണു വാഗ്ദാനം ചെയ്യുന്നു . മൂന്നു ജന്മം വിവിധ ഭാവങ്ങളിൽ അവരുടെ പുത്രനായി ജനിക്കാമെന്നാണ് ഭഗവാൻ വരം കൊടുത്തത് .ഒപ്പം ബ്രഹ്മാവിന്റെ പക്കൽ നിന്ന് ലഭിച്ച വിഗ്രഹം ഈ മൂന്നു ജന്മങ്ങളിലും പൂജിക്കാനുള്ള അവസരമുണ്ടാകട്ടെ എന്ന ആശീർവാദവും ദമ്പതികൾക്കു നൽകി .
ഐതീഹ്യം
സനകാദി മുനികൾക്ക് ബ്രഹ്മതത്വം ഉപദേശിച്ച പ്രശ്നിഗർഭനാണ് ആദ്യജന്മത്തിലുണ്ടായ പുത്രൻ . രണ്ടാം ജന്മത്തിൽ കശ്യപനും അദിതിയുമായി വന്ന ദമ്പതികൾക്ക് വാമനൻ എന്ന പേരിൽ മഹാവിഷ്ണു അവതരിച്ചു .മൂന്നാമത്തെ ജന്മത്തിൽ അവർ വസുദേവ ദേവകിമാരായപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനെന്ന പേരിൽ പുത്രനായി അവതരിച്ചു മുൻ ജന്മങ്ങളിൽ പൂജിച്ചുപാസിച്ചിരുന്ന വിഗ്രഹം അവർക്ക് കൊടുത്തത് .ധൌമ്യ മഹർഷിയാണ്. അനന്തരം ദ്വാരകയിൽ സ്ഥാപിച്ച ഈ വിഗ്രഹത്തെ ദ്വാരക സമുദ്രത്തിലാണ്ട ശേഷം അവിടെ നിന്നും കണ്ടെടുത്തത് ദേവഗുരുവായ ബൃഹസ്പതിയും വായുവും കൂടിയാണ് .ഈ മഹനീയ വിഗ്രഹം പ്രതിഷ്ടിക്കാൻ ഭൂമണ്ഡലമാകെ ചുറ്റിനടന്ന ഗുരുവും വായുവും ശ്രീപരമേശ്വരന്റെ നിർദ്ദേശാനുസരണം വിഗ്രഹം പ്രതിഷ്ടിച്ച സ്ഥലമാണ് ഗുരുവായൂർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത് .
പ്രതിഷ്ഠ
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്. പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.
ശ്രീകോവിൽ
ലക്ഷണമൊത്ത ചതുരാകൃതിയിലുള്ളതാണ് ഇവിടത്തെ ശ്രീകോവിൽ. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണം പൂശിയതാണ്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു. അകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം.
ഉദയാസ്തമന പൂജ
കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലും നിലവിലുള്ള ഒരു വഴിപാടാണിത്. എന്നാൽ ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് ധാരാളം പ്രത്യേകതകളുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജവഴിപാട് നടത്തുന്നത് ഗുരുവായൂരിലാണ്. അതിനാൽ പല അവസരത്തിലും ബുക്കിങ്ങ് ഇല്ലാതെ വന്നിട്ടുണ്ട്. 5,000 രൂപയിൽ കുറയാതെ തുക വരും. 18 പൂജകളാണ് ഉദയാസ്തമനപൂജ നടക്കുന്ന ദിവസം ഗുരുവായൂരിലുണ്ടാകാറുള്ളത്. ഉദയാസ്തമനപൂജദിവസം നടയടയ്ക്കുമ്പോൾ രാത്രി ഏകദേശം 12 മണിയാകും.
ഉത്സവം
ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു.
ഏകാദശി
വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി – അന്നാണ് ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്.കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച് അർജ്ജുനന് ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന് ഉണ്ട്. അതിനാൽ ഈ ദിവസം ഗീതാദിനമായും ആഘോഷിക്കുന്നു ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ് എത്തുക. ഏകാദശി ദിവസം ഭക്തർക്ക് അരിഭക്ഷണമില്ല; എന്നാൽ ഭഗവാന് സധാരണ പോലെയാണ
ക്ഷേത്രം തുറക്കുന്ന സമയം …..പുലര്‍ച്ചെ 3.00 മണി
3.00am to 3.30am നിര്‍മ്മാല്യം
3.20am to 3.30am എണ്ണുയഭിഷേകം,വാക ചാര്‍ത്ത്,ശംഖാഭിഷേകം
3.30am to 4.15am മലര് നിവേദ്യം ,അലങ്കാരം
4.15am to 4.30am ഉഷ നിവേദ്യം
4.30am to 6.15am എതൃത്ത് പൂജയും തുടര്‍ന്ന് ഉഷപൂജയും
7.15am to 9.00am ശീവേലി ,പാലഭിഷേകം പന്തീരടി നിവേദ്യവും പൂജയും
11.30am to 12.30pm ഉച്ച പൂജ
ഉച്ചയ്ക്ക് 1.30 ക്ഷേത്രം അടയ്ക്കുന്നു ശേഷം നടതുറപ്പ് വൈകുന്നേരം 4.30
ക്ഷേത്രത്തില്‍ എങ്ങനെ എത്തിച്ചേരാം
ഗുരുവായൂര്‍ ബസ് സ്റേഷന്നില് നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്
അടുത്ത റെയില്‍വേ സ്റേഷന്…..ഗുരുവായൂര്‍
അടുത്ത വിമാനത്താവളം …കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം