May 27, 2026

 ഉദിയന്നൂർ ദേവീ ക്ഷേത്രം 

തിരുവനന്തപുരം ശാസ്തമംഗലത്ത് മരുതംകുഴി എന്നസ്ഥലത്താണ് ഈ ക്ഷേത്രംസ്ഥിതിചെയ്യുന്നത് .ഇവിടുത്തെപ്രധാന മൂര്‍ത്തി ഭദ്രകാളിയാണെന്നും ദുര്‍ഗ്ഗയാണെന്നും പറയപ്പെടുന്നു.ചക്രവും ,ശംഖും,നാന്ദ കവും,വാലും ശൂലവും ഉള്ള ചതുര്‍ബാഹുവിഗ്രഹമാണ്‌ .രണ്ടു ദേവി ഭാവങ്ങളും ചേര്‍ന്ന മഹാമായാരൂപത്തിലുള്ള പ്രതിഷ്ട്ടയാണെന്നാണ് നിഗമനം.കൂടാതെ ശ്രീകോവിലില്‍ മൂന്ന് പീഠങ്ങള്‍ കൂടിയുണ്ട്. ഇവ സപ്ത് മാതൃക്കളിലെ ഇന്ദ്രാണി,വൈഷ്ണവി,വരാഹി എന്നിവരാണെന്നാണ് സങ്കല്പം.വടക്കോട്ട്‌ ദര്‍ശനമായിട്ടുള്ള ഈക്ഷേത്രത്തില്‍ മൂന്ന് നേരംപൂജയാണ് ഉള്ളത് .വട്ടിയൂര്‍കോണംനായര്‍വീട്ടിലെ നീലകണ്‌ഠ ഗുരുപാദര്‍ക്ക് പുഴയില്‍ നിന്നും കിട്ടിയ ഈവിഗ്രഹം ഇവിടെ പ്രതിഷ്ട്ടിച്ചു എന്നുമാണ് ഐതിഹ്യം.ആദ്യം ഇവിടെ അബ്രാഹ്മണ പൂജയായിരുന്നു.ജന്തുബലിയും ഉണ്ടായിരുന്നു. ഉപദേവതകള്‍ മാടന്‍ തമ്പുരാന്‍ ശാസ്താവ് ,യോഗീശ്വരന്‍ ,ഗണപതി,എന്നിവരാണ്
 ക്ഷേത്ര ചരിത്രം 
നൂറ്റിയെണ്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരുതുംകുഴിയിലെ ഉദിയന്നൂര്‍ കുടുംബത്തില്‍ നീലകണ്ഠന്‍ എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. കുട്ടിക്കാലത്ത് തനിക്കുണ്ടായ സ്വപ്നദര്‍ശനത്തിലൂടെയാണ് ആ ബാലന്‍ കരവിഞ്ഞൊരുകിക്കൊണ്ടിരുന്ന കിള്ളിയാറ്റിലെടുത്തുചാടി, അതിലൂടെ ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കരസ്ഥമാക്കി. എന്നാല്‍ ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ടുപോയ ബാലനെ കാണാതാവുകയും കിള്ളിയാറ്റില്‍ മുങ്ങിപ്പോയെന്ന് എല്ലാവരും കരുതിയ ആ കുട്ടി ഏഴാംനാള്‍ തിരുമുടിയുമായി സ്വന്തം ഭവനത്തില്‍ തിരിച്ചെത്തുകയായിരുന്നു. വിഗ്രഹം വീട്ടിലെ പെട്ടിയില്‍ സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് വീടിന്റെ ഒരു ഭാഗത്ത് മുടിപ്പുരകെട്ടി പൂജാദികര്‍മ്മങ്ങളും ചെയ്തുപോന്നു. അന്ന് ദേവിക്ക് ആദ്യമായി അട നിവേദിക്കുകയും ചെയ്തു. ദേവിക്ക് പ്രിയപ്പെട്ട ഈ നിവേദ്യം ഇന്നും തുടരുന്നു. ആദ്യകാലത്ത് നീലകണ്ഠഗുരുപാദര്‍ തന്നെയാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്തുപോന്നിരുന്നത് . പിന്നീട് പിന്‍തലമുറക്കാരായി. ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണപൂജയുമായി.
പ്രധാന വഴിപാടുകൾ 
.പച്ചരിമാവും,പഴവും,നാളികേരവുംമാത്രം ചേര്‍ക്കുന്നഅടയാണ് ഇവിടുത്തെ പ്രധാന വഴിപാട്.മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ മീനം മേടം മാസങ്ങളില്‍ എട്ടു ദിവസത്തെ ഉത്സവം നടത്താറുണ്ട്‌ .
 ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 
തിരുവനന്തപുരം നഗരത്തിൽ ഏകദേശം 8 km അകലെയായി മരുതം കുഴി എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിചെയ്യുന്നത് .തിരുവന്തപുരം സെൻട്രൽ ബസ് സ്റ്റെഷനിൽ നേരിട്ട് ബസ് ലഭിയ്ക്കും .അടുത്ത റെയിൽവേ സ്റേഷൻ:    തിരുവന്തപുരം സെൻട്രൽ .അടുത്ത വിമാനത്താവളം :    തിരുവന്തപുരം അന്തർദേശീയ വിമാനത്താവളം
ക്ഷേത്ര വിലാസം 
 ശ്രീ ഉദിയന്നൂർ ദേവി ക്ഷേത്രം
അമ്മേ നാരായണ ദേവി നാരായണ