May 27, 2026

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം

അതിപുരാതനവും പ്രശസ്തവുമായ ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം കോഴഞ്ചേരി – മാവേലിക്കര പാതയില്‍ ചെങ്ങന്നൂരിനും മവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജംഗ്ഷനില്‍ റോഡിനു പടിഞ്ഞാറുവശത്ത് സ്ഥിതി ചെയ്യുന്നു.
പ്രതിഷ്ഠ
സുബ്രഹ്മണ്യനാണ് പ്രധാന പ്രതിഷ്ഠ
ഉപദേവതകള്‍
ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി, ശ്രീകൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, നാഗങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
ക്ഷേത്ര ചരിത്രം
ചേരമാന്‍ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതും ഒരു മഹാക്ഷേത്രത്തിന്റെ പ്രൌഡി കൂടിയതുമാണ് ഈ ക്ഷേത്രം. പ്രസിദ്ധ തച്ചുശാസ്ത്ര വിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. പല ദാരുശില്പങ്ങളും ഇവര്‍ വഴിപാടായി നിര്‍മ്മിച്ച് സമര്‍പ്പിച്ചതാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകള്‍ പുരാതനലിപികളില്‍ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താല്‍ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിര്‍മ്മാണകാലം നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല
സ്ഥല നാമ ഐതീഹ്യം
രാജവാഴ്ചക്കാലത്ത് ഉത്തമമായ മുഹൂര്‍ത്തത്തില്‍ മൃത്യുഞ്ജയനെന്ന തന്ത്രി ചെറിയനാട്ട് ബാലസുബ്രഹ്മണ്യ സ്വാമിയെ ഭക്തജനങ്ങള്‍ക്ക് കലിയുഗകാലത്ത് സ്തുതിച്ച് വാഴ്ത്തുന്നതിനു വേണ്ടി പ്രതിഷ്ഠിച്ചിരിക്കുന്നു.പുരാതന കാലത്തുണ്ടായ ‘ശിശുരാഷ്ട്രം’ എന്ന പ്രയോഗത്തില്‍ നിന്നാണ് ‘ചെറിയനാട്’ എന്ന പേര് കൈവന്നത്.
കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രത്തിന്റെ ഭരണ ചുമതല.
പ്രധാന വിശേഷ ദിനങ്ങള്‍
കാവടിയാട്ടം
എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും തൈപ്പൂയക്കാവടി ആഘോഷങ്ങള്‍ മകരമാസത്തിലെ പൂയം നാളില്‍ കൊണ്ടാടാറുണ്ടെങ്കിലും ചെറിയനാട്ടെ പോലെ വിശ്വാസ തീവ്രതയും വ്രതതീവ്രതയും മറ്റിട്ങ്ങളില്‍ നന്നേ കുറവായിട്ടാണ് കാണുന്നത്. ചെറിയനാട്ടെ കാവടിയാട്ടം നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതും പ്രസിദ്ധവും പ്രത്യേകതയുള്ളതുമായ വഴിപാടാണ്.
മറ്റു പ്രധാന വിശേഷ ദിനങ്ങള്‍
പുറപ്പാട്,സ്കന്ദഷഷ്ടി,തൈപ്പൂയ ശിവരാത്രി.വിഷു ഉരുളിച്ച,പ്രതിഷ്ഠാ വാർഷികം,നിറപുത്തരി,ശ്രീകൃഷ്ണ ജയന്തി,വിനായക ചതുർത്ഥി
ക്ഷേത്ര ദര്‍ശന സമയം
5:00 am – 11:00 am
5:00 pm – 8:00 pm
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ചെങ്ങന്നൂരില്‍ നിന്നും ഏഴു കിലോമീറ്ററും മാവേലിക്കരയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയും ക്ഷേത്രം സ്ഥിതിചെയ്യുന്നു.
അടുത്ത പ്രധാന റെയില്‍വേസ്റ്റേഷന്‍-ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍-[7 km ]
മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ – [10 km]
അടുത്ത വിമാനത്താവളം -കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം [ 133 km]
ക്ഷേത്ര മേല്‍വിലാസം
ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം
ചെറിയനാട്,മാവേലിക്കര-689511
അമ്മേ നാരായണ ദേവി നാരായണ