May 27, 2026

പാറമേക്കാവ് ഭഗവതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ്പാറമേക്കാവ് ഭഗവതി ക്ഷേത്രം.തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളികളില്‍ ഒന്നാണ് പാറമേക്കാവ് .
പ്രതിഷ്ഠ
ഭദ്രകാളി (ചൊവ്വ), ദുർഗ്ഗാഭഗവതി വിധാനത്തിൽ ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു. വലതുകാല്‍ മടക്കിവച്ച് ഇടതുകാല്‍ തൂക്കിയിട്ട് പീഠത്തില്‍ ഇരിക്കുന്ന രൂപത്തില്‍ പടിഞ്ഞാറ് ദിക്കിലേക്ക് തിരിഞ്ഞാണ് പ്രതിഷ്ഠ. വാള്‍, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയ പ്രതിഷ്ഠയാണ് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിലേത്
ഉപദേവതകള്‍
നാഗങ്ങൾ, ബ്രഹ്മരക്ഷസ്, വീരഭദ്രന്‍ , ഗണപതി. മാഹേശ്വരി, കൌമാരി , വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ടി ,ഇവയാണ് ഉപദേവതകള്‍
ഐതീഹ്യം
തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരിയിലെ അപ്പാട്ട് കളരിയിലെ കാരണവരായിരുന്ന കുറുപ്പാൾ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്ധാംകുന്നിൽ ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇഷ്ടദേവതയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.
യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുംനാഥനെ തൊഴുത് ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. തുടർന്ന് ഇവിടെ പ്രതിഷ്ഠ നടത്തി. പിന്നീട് കൂടുതൽ സൗകര്യത്തിനുവേണ്ടി ദേവിയെ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു
ചരിത്രം
വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളി (ചൊവ്വ) ആയതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു.
പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കും നാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്
പ്രധാന വിശേഷങ്ങള്‍
വാർഷികവിശേഷങ്ങൾ
മിഥുനത്തിലെ അത്തം നാൾ പ്രതിഷ്ഠാദിനമാണ്. പ്രതിഷ്ഠാദിനത്തിനു മുമ്പ് ദ്രവ്യകലശം നടക്കും. ആറുദിവസമാണ് ഇതിന്റെ ചടങ്ങുകൾ. പ്രതിഷ്ഠാദിനത്തിന്റെ തലേന്ന് ഇത് അവസാനിക്കും. കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഇല്ലംനിറ നടക്കുന്നത്. അന്ന് ചാന്താട്ടവും നടത്തപ്പെടുന്നു.
മറ്റുപ്രധാന വിശേഷങ്ങള്‍
ഇല്ലംനിറ, ചാന്താട്ടം[കര്‍ക്കിടക മാസം],പത്താമുദയം,നവരാത്രി,ശിവരാത്രി,
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ക്ഷേത്രനഗരമായ തൃശ്ശൂരില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതിചെയ്യുന്നു.തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റേഷനില്‍ നിന്നുംക്ഷേത്രിലെയ്ക്ക് ബസ് സൌകര്യം ലഭ്യമാണ്
അടുത്തറെയില്‍വേ സ്റ്റേഷന്‍ -തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍[1.5 km ]
അടുത്ത വിമാനത്താവളം-കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം[47 km]
ക്ഷേത്ര മേല്‍വിലാസം
പാറമേക്കാവ് ഭഗവതിക്ഷേത്രം,റൌണ്ട് ഈസ്റ്റ്,തൃശ്ശൂര്‍- – 680 001
Ph: 0487 2331273, 2322334
അമ്മേ നാരായണ ദേവി നാരായണ