തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിക്കുന്നത്
ഐതീഹ്യം
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്തികേശ്വരൻ, സിംഹോദരൻ, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്.
ചരിത്രം
വടക്കുംനാഥക്ഷേത്ര നിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.. ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്.
പ്രതിഷ്ഠ
നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് അദൃശ്യമായ വിധത്തിൽ ജ്യോതിർലിംഗമായി വടക്കുംനാഥൻ പടിഞ്ഞാറ്ജ്യോ ദര്‍ശനമായി ദര്ശനമെകുന്നു.. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ് വടക്കുംനാഥക്ഷേത്രം
ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് പരമശിവൻ, ശങ്കരനാരായണൻ, ഗണപതി,ശ്രീരാമൻ.കിഴക്ക് ദര്‍ശനമായി ശിവന് പിറകില്‍ പാര്‍വതീ ദേവിയെ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.ഇവിടെ ശിവന് രൌദ്ര ഭാവത്തിലായതിലായതിനാലാണ് പടിഞ്ഞാറ് വശത്ത് ചിറയും ശ്രീരാമ പ്രതിഷ്ടയും നടത്തിയത്.
ഉപദേവതകള്‍
വേട്ടേക്കരൻ, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), പരശുരാമൻ, അയ്യപ്പൻ, നാഗദേവതകൾ, ശിവഭൂതഗണങ്ങളായ നന്തികേശ്വരൻ,ഋഷഭൻ , സിംഹോദരൻ,നാഗദൈവങ്ങൾ,സുബ്രഹ്മണ് യൻ,ഹനുമാൻ,ആദിശങ്കരാചാര്യർ,വേ ദവ്യാസൻ, ദക്ഷിണാമൂർത്തി,കൊടുങ്ങല്ലൂരമ്മ
(ഭദ്രകാളി),പാറമേക്കാവിലമ്മ (ഭദ്രകാളി – മൂലസ്ഥാനം)
ശ്രീകോവില്‍ ദര്‍ശനം നടത്തേണ്ടവിധം
ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. പടിഞ്ഞാറേ ഗോപുരത്തിനുപുറത്ത് കിഴക്കോട്ട് ദർശനമായാണ് ശ്രീമൂലസ്ഥാനം. ഇവിടെയാണ് പരശുരാമൻ ശിവപ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യമുണ്ട്. അതിനാൽ ആ പേരുവന്നു, ഇവിടെ ദിവസവും വിളക്കുവയ്ക്കാറുണ്ട്. എന്നിട്ട് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് കൂത്തമ്പലത്തിനടുത്ത് കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് പ്രദക്ഷിണമായി വടക്കേ നടയിലെത്തിയശേഷം അവിടെയുള്ള ഒരു ചെറിയ കോവിലിൽ കാണപ്പെടുന്ന ശിവഭൃത്യനായ ഋഷഭനെ തൊഴുക. ഋഷഭൻ സദാ ധ്യാനനിമഗ്നനാണ്.ഋഷഭൻ നഗ്നനുമാണെന്നാണ് സങ്കൽപ്പം. അതിനാൽ നമ്മുടെ വസ്ത്രത്തിൽ നിന്നും ഒരു നൂലെടുത്തുവച്ച്, കൈകൊട്ടി ഉണർത്തിയശേഷം മാത്രമേ വന്ദിക്കാവൂ.
തുടർന്ന് വടക്കുവശത്തുള്ള ഓവിനരികിലൂടെ വടക്കുന്നാഥനുമുന്നിലെത്തുക. വടക്കുന്നാഥനെ ദർശിച്ചശേഷം പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ കാണപ്പെടുന്ന അനന്തപത്മനാഭനെയും ശിവന്റെ വാഹനമായ നന്തികേശ്വരനെയും വന്ദിക്കുക. തുടർന്ന് വീണ്ടും നാലമ്പലത്തിനകത്തുകടന്ന് വടക്കുന്നാഥനെ വന്ദിച്ചശേഷം കിഴക്കേ നടയിൽ പ്രതിഷ്ഠിച്ചിട്ടുള്ള പാർവതിയെയും തെക്കുപടിഞ്ഞാറുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഗണപതിയെയും വന്ദിക്കുക. പിന്നീട് ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുമുണ്ട്. പിന്നെയും പലരീതിയിലും വന്ദനം നടത്തേണ്ടതുണ്ട്.
പ്രത്യേകതകള്‍
പ്രധാന പ്രതിഷ്ഠയായ ജ്യോതിര്‍ ലിംഗംഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മലയാല് മൂടപ്പെട്ടതാണ് . അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രം കൂടിയാണ് വടക്കുംനാഥക്ഷേത്രം. ഇവിടെ ഹനുമാനെ സങ്കല്പിച്ച് വിളക്കുവെപ്പുണ്ട്. ഇവിടത്തെ പുല്ല് പറിച്ച് തലയിൽതൊട്ടാൽ ഒരുവർഷത്തേക്ക് തൊടുന്നയാളുടെ ബന്ധുക്കളാരും മരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.ക്ഷേത്രത് തിൻറെ പ്രദക്ഷിണവഴിയുടെ വടക്കുഭാഗത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. കേരളത്തിലെ ഏറ്റവും വലുതും ലക്ഷണമൊത്തതുമായ കൂത്തമ്പലമാണിത്.സാംസ്കാരിക പെെതൃക സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം നേടിയ കേരളത്തിലെ ഏക ക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥന് ക്ഷേത്രം. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ പൂരം നടക്കുന്നതും വടക്കുംനാഥന് ക്ഷേത്രത്തിലും ക്ഷേത്രത്തിന് ചുറ്റുമുള്ള തേക്കിന്‍ക്കാട് മെെതാനത്തിലുമാണ്
പ്രധാനവഴിപാടുകള്‍
വടക്കുംനാഥന്റെ പ്രധാന വഴിപാടാണ് നെയ്യഭിഷേകം.ഇവയെ കൂടാതെ ഗണപതിക്ക് ഒറ്റപ്പം നിവേദിക്കൽ, അയ്യപ്പന് പുഷ്പാഭിഷേകം , വരും. കതിനവെടി എന്നിവയാണ് മറ്റുവഴിപാടുകള്‍.
പ്രധാന ഉത്സവങ്ങള്‍
ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥൻ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവാഘോഷമോ പുരമോ ഇല്ല.
കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ലക്ഷദീപങ്ങൾ തെളിയിച്ചും പുഷ്പങ്ങളാൽ അലങ്കരിച്ചും ആഘോഷിക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം,തൃശ്ശൂര്‍ പൂരത്തിന് വടക്കുംനാഥന് സാക്ഷി മാത്രമാണ്.
ദര്‍ശന സമയം
രാവിലെ
04:00 am – 10:30 am
വൈകുന്നേരം
05:00 am – 08:30 am
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
ക്ഷേത്ര നഗരമായ തൃശ്ശൂരില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് ശക്തന് ബസ് സ്റ്റേഷനില്‍ ബസ് സൌകര്യവും മറ്റു വാഹന സൌകര്യവും ലഭ്യമാണ്
അടുത്ത റെയില്വേസ്റ്റേഷന്- തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്[1.5 km ]
അടുത്ത വിമാനത്താവളം-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം[47 km]
ക്ഷേത്ര മേല്‍വിലാസം
വടക്കും നാഥക്ഷേത്രം,തേക്കിന് കാട് മൈതാനം,അഞ്ചുവിളക്ക്,തൃശ്ശൂര്‍ ജില്ല-6800014
phone: 91 487 – 2426040