തിരുവനന്തപുരം-നാഗർകോവിൽ വഴിയരികിൽ തൊടുവെട്ടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമായ തിരുവട്ടാർ എന്ന സ്ഥലത്താണ് ആദികേശവപ്പെരുമാളിന്റെ അമ്പലം.
ചരിത്രം
മനുഷ്യകുലത്തിന് അത്യധികം ആപത്തുക്കൾ വരുത്തിവച്ച കേശി എന്ന അസുരനുമായി ആദികേശവപ്പെരുമാൾ യുദ്ധം ചെയ്യുകയും അവസാനം അസുരനെ യുദ്ധത്തിൽ തോല്പിച്ച് അയാളുടെ ശരീരത്തിൽ കിടന്നുറങ്ങുകയും ചെയ്തു. ഈ സമയത്ത് കേശിയുടെ പത്നി ആസൂരി, ഗംഗാദേവിയെ പ്രാർത്ഥിച്ച് ഭഗവാനിൽ നിന്ന് തന്റെ ഭർത്താവിനെ രക്ഷിയ്ക്കണമെന്ന് കേണപേക്ഷിച്ചു. ഈ രോദനം കേട്ടമാത്രയിൽ തന്നെ ഗംഗയും താമ്രപർണി നദിയും ഒരുമിച്ചൊഴുകി വളരെ വേഗത്തിൽ കേശിയുടെ പുറത്തുറങ്ങുന്ന ഭഗവാനെ കണ്ടെത്തി. രണ്ടു നദികളേയും ഒരുമിച്ച് കണ്ട മാത്രയിൽ തന്നെ ഭഗവാൻ ഭുമി ദേവിയോട് ആ പ്രദേശത്തെ ഒന്നുയർത്താൻ ആവശ്യപ്പെട്ടു. ഭൂമിദേവി ആ പ്രദേശത്തെ ഉയർത്തിയത് കാരണം അവിടെ പ്രളയം സൃഷ്ടിയ്ക്കാൻ രണ്ട് നദികൾക്കുമായില്ല. പകരം ഭഗവാന്റെ ചുറ്റിനും ഒഴുകി അവിടുത്തെ ആരാധിച്ചു. അതേ സമയം എപ്പോഴാണോ രണ്ടു നദികളും കേശിയുടെ ശരീരത്തിൽ സ്പർശിച്ചത് അപ്പോൾ തന്നെ കേശിയ്ക്ക് നിർമ്മലത്വം കൈവരുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭഗവാനെ ഇവിടെ ആദികേശവപെരുമാളെന്നറിയപ്പേടുന്
പ്രത്യേകതകൾ
ഭഗവാൻ കുടികൊള്ളുന്ന ദിശയും സ്ഥാനവുമാണിവുടുത്തെ മറ്റൊരു പ്രത്യേകത. ചന്ദ്രദേവന് തിരുമുഖ ദർശനം കിട്ടുന്ന രീതിയിലാണ് ഇവിടത്തെ പ്രതിഷ്ഠ. ആദി ധാമ സ്ഥലമെന്നും ദക്ഷിണ വൈകുണ്ഡമെന്നും ചേരനാട്ടീലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നുണ്ട്.
> ഇവിടുത്തെ സ്ഥലപ്പെരുമാളായ ആദികേശവസ്വാമി ശയിക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്. തിരുവനന്തപുരത്തെ അനന്തപദ്മനാഭ സ്വാമി കാണപ്പെടുന്നതുപോലെ മൂന്നു വാതിലുകളിൽക്കൂടിയാണ് ഭഗവന്റെ ദർശനം സാധിക്കുന്നത്. ജനനം മുതൽ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെയാണത് സൂചിപ്പിയ്ക്കുന്നതെന്നാണ് പഴമക്കാരുടെ സാക്ഷ്യം.. തിവനന്തപുരത്ത് ഭഗവാന്റെ ഭുജംഗശയനം കിഴക്ക് ദിശയിലേയ്ക്കാണെങ്കിൽ ഇവിടെ ഭഗവാൻ ഭുജംഗശയനം ചെയ്യുന്നത് പടിഞ്ഞാറ് ദിശയിലേക്കാണ്. ഇതാണ് ഈ രണ്ട് ക്ഷേത്രങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും
തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ചന്ദ്രദേവന്
പ്രത്യക്ഷനായതുപോലെ ഇവിടെയും ഭഗവാന് ചന്ദ്രദേവന് പ്രത്യക്ഷനായിട്ടുണ്ട്. ചന്ദ്രാസ്തമയ ദിശയായ കിഴക്ക് ദിശയിലാണ് പദ്മനാഭസ്വാമി ശയിക്കുന്നാതെങ്കില്‍ ആദികേശവസ്വമി ചന്ദ്രോദയ ദിശയായ പടിഞ്ഞാറാണ് തിരു മുഖ ദര്‍ശനം നല്‍കുന്നത്. തിരുവനന്ത പുരത്ത് ഭഗവാന് ഭീമാകാരമായ ശരീരമുണ്ടെങ്കില്‍ തിരുവട്ടാറില്‍ ഭഗവാന് ചെറിയ തിരുമേനിയാണുള്ളത്. അതുകൊണ്ട് തന്നെ അവിടുത്തെ വിമാനഗോപുരമായ അഷ്ടാക്ഷര വിമാനവും വളരെ ചെറുതാണ്.
സൂര്യാസ്തമയ സമയത്ത് നേര്‍ത്ത സൂര്യ രശ്മികള്‍ മൂലവിഗ്രഹത്തിന്റെ തിരുമുഖത്ത് പതിയ്ക്കുന്നു, സൂര്യദേവന് അന്നത്തേയ്ക്ക് യാത്ര പറഞ്ഞ് ഭഗവാനെ നാളെക്കാണാമെന്ന ശുഭ പ്രതീക്ഷയില്‍ പിരിഞ്ഞു പോകുന്നു. സുര്യാസ്തമയത്തിനു ശേഷമാണല്ലോ ചന്ദ്രോദയ മുണ്ടാകുക അങ്ങനെ ചന്ദ്രദേവന് സുര്യദേവന് അസ്തമിച്ച അതേദിശയില്‍ ഉദിച്ചുയര്‍ന്ന് ഭഗവാന്റെ മൂല വിഗ്രഹ ദര്‍ശനം നടത്തുന്നു. ഇതു തന്നെയാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും.
ഉത്സവങ്ങൾ
തീർത്ഥാവാരിയും പുഷ്പാഞ്ജലിയുമാണ് എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങൾ. പുഷ്പാഞ്ഞലി ഉത്സവത്തിന് പ്രതിഷ്ഠയിൽ അനേകം തരത്തിലുള്ള പുഷ്പങ്ങളർപ്പിയ്ക്കുന്നു
എങ്ങനെ എത്തിച്ചേരാം
തിരുവന്തപുരം കന്യാകുമാരി ദേശീയ പാതയിൽ മാർത്താണ്ഡത്ത് നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നക്ഷേത്രത്തിലേയ്ക്ക് മാർത്താണ്ഡം ഡിപ്പോയിൽ ഇടവിട്ട് ബസ് സൗകര്യം ലഭ്യമാണ്
അടുത്ത റെയിൽവേ സ്റ്റെഷൻ ——കുഴിത്തുറ (തിരുവനന്തപുരം )
അടുത്ത വിമാനത്താവളം ——തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
വിവരങ്ങൾക്ക് :കേശവൻ നമ്പൂതിരി — @ 043651 283320 or 93455 48039
മോഹൻകുമാർ കാര്യദർശി — @ 94425 77047
ആദികേശവ പെരുമാൾ കോവിൽ, തിരുവട്ടാർ, PO 629 177 കന്യാകുമാരി ജില്ല .