May 27, 2026

മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. . മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും അടുത്താണ് പുന്നത്തൂര്‍ കോട്ടയും ആനക്കൊട്ടിലും. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ  മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വാസമുണ്ട്.

ഐതീഹ്യങ്ങള്‍

മമ്മിയൂര്‍ ശിവക്ഷേത്രത്തിന്‍റെ ഉത്പത്തിയെകുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. ഇവിടത്തെ പ്രതിഷ്ഠാ സ്വയംഭൂവാണെന്നത് സര്‍വ്വസമ്മിതമാണ്. ഈ ക്ഷേത്രത്തിലെ മഹാദേവന്‍ ക്ഷിപ്രകോപിയും ദയാലുവുമാണെന്ന അനുഭവം ഭക്തര്‍ക്ക് ഏറെ ഉണ്ട്. ഗുരുവായൂരപ്പ പ്രതിഷ്ഠ നടത്താന്‍ ഉചിതസ്ഥാനം തേടി ഗുരു(ബൃഹസ്പതി)വും വായുവും ആകാശമാര്‍ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ മമ്മിയൂര്‍ മഹാദേവന്‍ അനുയോജ്യ സ്ഥലം നിര്‍ദ്ദേശിച്ചു. ഇവിടെയാണ് ഇന്ന് അനേകായിരങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയുന്ന ഗുരുവായൂര്‍ മഹാക്ഷേത്രം. മമ്മിയൂര്‍ ദര്‍ശനത്തോടെ മാത്രമേ ഗുരുവായൂര്‍ ദര്‍ശനപുണ്യം പൂര്‍ണമാകൂ എന്നാണ് വിശ്വാസം. ഇപ്പോഴും ഗുരുവായൂരിലെത്തുന്ന ഭക്തര്‍ മമ്മിയൂര്‍ ദര്‍ശനം നിര്‍ബന്ധമായും നടത്തുന്നു.

പ്രതിഷ്ഠ

ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ . ശിവൻറെ ശ്രീകോവിലിൻറെ പിന്നിൽ പാർവതി സാന്നിധ്യമരുളുന്നു. കൂടാതെ വിഷ്ണുവും ക്ഷേത്രത്തിൽ പ്രധാനമാണ്. ശിവനും വിഷ്ണുവും കിഴക്കോട്ട് ദർശനമായാണ്. സ്വയംഭൂവാണ് ശിവലിംഗം. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണ്. അതൊഴിവാക്കാനാണത്രേ സമീപത്തുതന്നെ വിഷ്ണുപ്രതിഷ്ഠയും നടത്തിയത്. ശിവൻ ഇവിടെ ഗൃഹസ്ഥനായി വാഴുന്നു. വാമാംഗത്തിൽ പാർവതിയും ചുറ്റും പുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

വഴിപാടുകള്‍

 മമ്മിയൂരിലെ പ്രസാദഊട്ട്.

മമ്മിയൂര്‍ ക്ഷേത്രത്തിലും ഭക്തര്‍ക്ക് പ്രസാദ ഊട്ടു നടന്നു വരുന്നുണ്ട്. തിങ്കള്‍, വെള്ളി ദിവസങ്ങളിലും മമ്മിയൂരിലെ വിശേഷദിവസങ്ങള്‍-ഓണം വിഷു എന്നീ ദിനങ്ങളിലുമാണ് ഊട്ടുള്ളത്.കുളത്തിനടുത്തെ ഊട്ടുപുരയിലാണ് ഊട്ട്. രാവിലെ 11 മുതല് ടോക്കണ്‍ കൊടുത്തു തുടങ്ങും.

വിലാസം
മമ്മിയൂര്‍ ക്ഷേത്രം
ഗുരുവായൂര്‍

ഫോണ്‍ : 0487:2555425

. വെബ്ബ് സൈറ്റ്: www.mammiyurdevaswom.com

നട തുറപ്പ് സമയം

പുലര്‍ച്ചെ 4.45 ന് തുറക്കും. ഉച്ചയ്ക്ക് 12.30ന് അടയ്ക്കും. 4.30 ന് തുറന്ന് 8.30ന് അടയ്ക്കും.

എങ്ങനെ എത്തിച്ചേരാം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്തു മിനിറ്റില്‍ നടന്നെത്താവുന്ന ദൂരമേയുള്ളൂ ക്ഷേതതിലെയ്ക്ക്

അടുത്ത റെയില്‍വേ സ്റേഷന്‍ —-ഗുരുവായൂര്‍
വിമാനത്താവളം                           ——കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (87 km)

അമ്മേ നാരായണ ദേവി നാരായണ