കേരളത്തിലെ പ്രധാന നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണ് നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രം
ചരിതം
ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കം കണക്കാക്കുന്ന്ന ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ സ്വയംഭൂ ആണെന്നാണ് വിശ്വാസം.ഒരു ബുദ്ധ സന്യാസി വയല്‍ മധ്യത്തില്‍ സ്വയംഭൂ ആയ നാഗരാജ പ്രതിഷ്ഠ കാണാനിടയായെന്നും.അദ്ദേഹം ഓലകൊണ്ട് ഒരു മറയുണ്ടാക്കി പൂജാദി കര്‍മ്മങ്ങള്‍ ചെയ്തുവെന്നും വിശ്വസിയ്ക്കുന്നു. സ്വയംഭൂവായി വയലിലെ ജല മധ്യത്തില്‍ കാണപ്പെട്ട വിഗ്രഹത്തിന്റെ അടിയില്‍ നിന്നും വറ്റാത്ത നീരുറവ കാണപ്പെടുന്നുണ്ട്
പ്രതിഷ്ഠ
നാഗരാജാവിന്റെ ഉടല്‍ നാഗര്‍കോവിലിലും തലയും വാലും മറ്റിടങ്ങളിലും ആണെനെന്നാണ് വിശ്വാസം.ശ്രീകോവിലില്‍ പ്രധാനാമായും മൂന്നു ഭാഗങ്ങള്‍ ആണുള്ളത് .മധ്യ ഭാഗത്ത് ഓലക്കൂരയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന അഞ്ചു തലയുള്ള നാഗരാജ പ്രതിഷ്ഠ, വലതു ഭാഗത്ത് അനന്ത കൃഷ്ണനായ മഹാവിഷ്ണു ,ഇടതു ഭാഗത്ത് കാശി നാഥനായ ശിവനും.
ചുറ്റമ്പലത്തില്‍ ബാലമുരുകന്‍ ,ഗണപതി ,ദുര്‍ഗ്ഗാദേവി ,അയ്യപ്പന്‍ ,ശിവന്‍ ,നാഗമണി ,ഭൂതത്താന്‍ ..എന്നീ പ്രതിഷ്ഠകളുമുണ്ട് .
ചിങ്ങമാസത്തിലെ ഞായറാഴ്ചകളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു .
ചിങ്ങമാസത്തിലെ ആയില്യം നാളില്‍ ഇവിടെ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നവര്‍ക്ക് രാഹു കേതു ദോഷങ്ങളില്‍ നിന്ന് മോചനമുണ്ടാകുമെന്നാണ് വിശ്വാസം .ഇവിടുത്തെ ഉറവയില്‍ നിന്ന് ശേ ഖരിയ്ക്കുന്ന മണ്ണാണ് പ്രസാദമായി നല്‍കുന്നത്.
ഈ പുറ്റ് മണ്ണിനു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നിറം മാറ്റം ഉണ്ടാകുമെന്നത് ഒരു അത്ഭുത പ്രതിഭാസമാണ് .ദക്ഷിണായത്തില്‍ വെളുത്ത നിറത്തിലും ഉത്തരായാനത്തില്‍ കറുത്ത നിറത്തിലുമായാണ് പുറ്റ് മണ്ണിനു നിറം മാറ്റം ഉണ്ടാക്കുന്നത് .
ഈ പുറ്റ്മണ്ണ് നെറ്റിയില്‍ ചാര്‍ത്തുന്നത്തിലൂടെ തൊക് രോഗങ്ങള്‍ക്ക് ശമാനമുണ്ടാകും എന്നാണു വിശ്വാസം
വേണാട് മഹാരാജാവായിരുന്ന വീരഉദയ മാര്‍ത്താണ്ടവര്‍മ്മയ്ക്ക് കുഷ്ഠ രോഗം പിടിപെടുകയും ഇവിടുത്തെ പുറ്റ് മണ്ണ് പ്രസാദമായി അണിഞ്ഞത്തിലൂടെ രോഗത്തിന് ശമനമുണ്ടാകുകയും ചെയ്തു . അതിന്റെ നന്ദി സൂചകമായാണ് നാഗരാജ സന്നിധിയ്ക്ക് അടുത്തായി അനന്തകൃഷ്ണന്റെ പ്രതിഷ്ഠ നടത്തിയതു
വഴിപാടു
>
> നാഗരാജാവിന് നൂറും പാലുമാണ് ഇവിടുത്തെ പ്രധാന വഴിപാടു .ഇതിലൂടെ സര്‍പ്പ ദോഷങ്ങളും മംഗല്യ തടസ്സങ്ങളും മാറുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
>
> കല്ലുകൊണ്ട് നാഗരാജ പ്രതിഷ്ഠ ഉണ്ടാക്കി ക്ഷേത്രാങ്കത്ത് പ്രതിഷ്ഠ നടത്തിയാല്‍ സന്താന ഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം .കുട്ടികളില്ലാത്തവര്‍ ഇവിടെ വന്നു പ്രാര്‍ത്ഥിച്ചു സന്താനഭാഗ്യം നേടുന്നു .
>
> ക്ഷേത്രത്തിനു ചുറ്റും നിരവധി നാഗപ്രതിമകളും നാഗ ശില്‍പ്പങ്ങളും കാണുവാന്‍ കഴിയും .
>
> ഉത്സവം
>
> മകരമാസത്തിലെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആയില്യം ആറാട്ടാണ് ഇവിടുത്തെ പ്രധാന ഉത്സവം .
>
> ചിങ്ങമാസത്തിലെ ഞായറാഴ്ചകളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു .
>
> വിലാസം
>
> ശ്രീ നാഗരാജ സ്വാമി ക്ഷേത്രംനാഗര്‍കോവില്‍ കന്യാകുമാരി ജില്ല –– 629 001
>
> ഫോണ്‍: +91-4652-232420, 9443992216
>
> ക്ഷേത്ര സമയം : 4.00 a.m. to 11.30 a.m. and from 5.00 p.m. to 8.30 p.m.