പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്.
ഭക്തവത്സലയും അഷ്‌ടൈശ്വര്യ പ്രദായിനിയുമാണു മലയാലപ്പുഴയമ്മ. പുഴയൊഴുകുന്ന മലകള്‍ കാക്കുന്ന മണ്ണിന്റെ മധ്യത്തിലാണ് ദേവിയുടെ ഇരിപ്പിടം. മനവും തനുവും ഏകാഗ്രമാക്കിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് അനുഗ്രഹ വര്‍ഷത്തിന്റെ പുണ്യം ചൊരിയുന്ന ക്ഷേത്രം. എണ്ണമറ്റ ഭക്തരുടെ അഭയസ്ഥാനമാണ് ഇവിടം. ശ്രീകോവിലിലെ ദേവീചൈതന്യം എല്ലാവര്‍ക്കും അമ്മയാണ്. ദുരിതപര്‍വത്തിന്റെയും പുണ്യപാപങ്ങളുടെയും ചുമടുകള്‍ ഭക്തര്‍ ഇറക്കിവെയ്ക്കുന്നത് ദേവിയുടെ തിരുനടയില്‍. ദേവീരൂപം ദര്‍ശിച്ച് അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി ഭക്തര്‍ മടങ്ങുന്നത് മന:ശാന്തിയുടെ പുണ്യവുമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മഹാ ക്ഷേത്രത്തിന്റെ അടിത്തറ ഭക്തരുടെ വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അപൂര്‍വ ചൈതന്യത്തിന്റെ കേദാരമായ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു ഐതിഹ്യത്തിന്റെ പിന്‍ബലമുണ്ട്.
ഐതീഹ്യം: ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ദേവീവിഗ്രഹം. ദീർഘ കാലത്തെ ഭജനയ്ക്കു ശേഷം “നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും” എന്ന് അവർക്കു ദേവിയുടെ അരുൾപ്പാട് ഉണ്ടായി. അവർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോൾ ദേവി അവർക്കു ദർശനം നൽകി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്ര. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി..
Contact Address:
മലയാലപ്പുഴ ദേവീ ക്ഷേത്രം
മലയാലപ്പുഴ പത്തനംതിട്ട ജില്ല
Phone : 0473-2300260
Malayalapuzha Devi Temple
ക്ഷേത്ര സമയം : 4 AM – 12.30 PM, 5 PM – 8 PM
വഴിപാടുകൾ
രക്ത പുഷ്പാഞ്ജലി ,പട്ടുടയാട ചാർത്ത് ,നിത്യ പൂജ ,തൂണിയരി ,മുഴുക്കാപ്പ് ,മൃത്യുഞ്ജയ ഹോമം സഹസ്ര നാമം മുതലായവ