January 5, 2022

കടലായി ശ്രീകൃഷ്ണ ക്ഷേത്രം കണ്ണൂര്‍

കടലായി ശ്രീകൃഷ്ണ ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രം.വടക്കന്‍ കേരളത്തിലെ ഗുരുവായൂര്‍ എന്നാണു ഈ ക്ഷേത്രത്തിന്റെ ഖ്യാതി .

ചരിത്രം ,ഐതീഹ്യം

കോലസ്വരൂപമെന്ന രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കണ്ണൂരിലെ കടലായി വളഭൻ എന്ന രാജാവ് കടലായി കോട്ട പണിയിപ്പിച്ചു.ഇതിന്റെ പേര് ശിവേശ്വരം കോട്ട എന്നാണു്.ഈ കോട്ടക്കകത്തെ ക്ഷേത്രത്തിൽ ആരാധിച്ച ദേവാനാണു് ഇന്നത്തെ ചിറക്കൽ കടലായി ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ. കടലായി കോട്ട പണിത ശേഷം അകത്ത്‌ ക്ഷേത്രംവേണമെന്ന ആഗ്രഹത്തിലായിരുന്നു വളഭൻ രാജാവ്.ഒരിക്കൽ തമ്പുരാൻ സന്ധ്യാ വന്ദനം കടൽ തീരത്ത് നടത്തുമ്പോൾ തിരമാലകൾ കരക്കടുപ്പിച്ച ഒരു മരത്തൂൺ കാണാനിടയായി. ഒരു ശ്രീകൃഷ്ണ വിഗ്രഹം തൂണിൽ കെട്ടിയിരുന്നു .താൻ നിർമ്മിക്കുന്നക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു ആദ്യം ഉദ്ദവരും,പിന്നീട് രൂക്മണിയും സത്യഭാമയും പൂജിച്ച വിഗ്രഹം വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണൻ അത് കടലിൽ എറിഞ്ഞു. കാലക്രമേണ അത് ചിറക്കൽ രാജാവിന്റെ കൈവശമെത്തി. വളർപട്ടണം കോട്ട നിർമ്മിച്ചതും വളഭനാണു്. ശിവേശ്വരം കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം (കോലത്തു നാട്‌) ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി(ഇപ്പോൾ ആദി കടലായി) എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയുംകാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തു]. ടിപ്പുവിന്റെ പടയോട്ടത്തിൽ ഭയന്ന ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനും വാരിയരും വിഗ്രഹം ഇളക്കിയെടുത്ത്‌ വാരിയത്തെ കിണറിൽ സൂക്ഷിക്കുകയായിരുന്നു എന്നാണ്‌ ഐതിഹ്യം.

പ്രതിഷ്ഠ

അഞ്ജന ശിലയില്‍ തീര്‍ത്ത നവനീത കൃഷ്ണനാണ് പ്രധാന പ്രതിഷ്ഠ

ഇവിടെ ഉപദേവ പ്രതിഷ്ഠകളില്ല

പ്രധാന വഴിപാടുകള്‍

പ്രധാന വഴിപാടുകൾ പാല്പായസം ,വെണ്ണ നിവേദ്യം ,
നെയ്യ്പ്പായസം,പുഷ്പാഞ്ജലി ,ഉദയാസ്തമന പൂജ

പ്രധാന ഉത്സവങ്ങള്‍

എല്ലാ വര്‍ഷങ്ങളിലും മകരം 18 മുതല്‍ 7 ദിവസങ്ങള്‍ ഉത്സവമായി കൊണ്ടാടുന്നു

ക്ഷേത്ര ദര്‍ശന സമയം
രാവിലെ

രാവിലെ 5. 45 മുതല്‍ 10.45 വരെയും ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 pm വരെയും[ചൊവ്വാഴ്ച ദിവസങ്ങളില്‍ 2. 00 pm വരെയും ദര്‍ശനം നടത്താവുന്നതാണ്

വൈകുന്നേരം
5.45 മുതല്‍ 6.45 വരെ യും പിന്നീട് ശക്തിപൂജ ശത്രുസംഹാര പൂജ എന്നിവയ്ക്കായി 7.15 നു വീണ്ടും നട തുറക്കുന്നു അതിനു ശേഷം പ്രസാദവിതരണത്തിന്ശേഷം നട ആദ്യക്കുന്നു.

ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി
കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ പുതിയ തെരുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം.കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്.
അടുത്ത റെയില്‍വേ സ്റ്റേഷന്‍:കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍[6 km ]
അടുത്ത വിമാനത്താവളം -കോഴിക്കോട് അന്താരാഷ്‌ട്രവിമാനത്താവളം[103 km]

ക്ഷേത്ര മേല്‍വിലാസം
കടലായി ശ്രീകൃഷ്ണക്ഷേത്രംചിറയ്ക്കല്‍,പുതിയ തെരു കണ്ണൂര്‍- 670001

അമ്മേ നാരായണ ദേവി നാരായണ