അന്നപൂർണ്ണേശ്വരി, ഭദ്രകാളി, ഭുവനേശ്വരി ദേവിമാർ കുടികൊള്ളുന്ന പുണ്യ സന്നിധി.
ചരിത്രം അറിയുകഗണപതി, ശാസ്താവ്, മണികണ്ഠൻ, വീരഭദ്രൻ, വിഷ്ണുമായ, കരിങ്കുട്ടി, കൈമൾ മുത്തപ്പൻ, മുത്തപ്പൻ, മൂർത്തി, രക്ഷസ്സ്, ഹനുമാൻ സ്വാമി, നാഗരാജാവ്, നാഗയക്ഷി, കരിനാഗം
ഹരിശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു ശ്രീഗുരവേ നമഃ
കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ മധുകൊടുത്ത പൂജ തൃപ്തിയും, നിത്യജനവും, നിത്യജീവിതവും കഴിച്ച് പോകുന്ന കാലത്ത് മധുവിൽ കലപ്പ് ചേർത്ത് അശുദ്ധിവരുത്തിയതിനാൽ സ്ഥാനഭ്രഷ്ടനായി പുരോഹിതന്മാർ കൽപ്പിക്കുകയും, തന്മൂലം ശ്രീ ചിതകണ്ഠൻ എന്ന മൂത്തതും പ്രിയപത്നിയായ ഗിരിജാവല്ലഭിയും അംഗരക്ഷകനായ മാറ്റംപള്ളി എന്ന വീട്ടിൽ ഗോവിന്ദൻ എന്ന കയ്യാളും കൂടി ചിതകണ്ഠൻ എന്ന മാമൂല തറവാട്ടിൽ നിന്ന് അർദ്ധരാത്രിക്ക് പുറപ്പെട്ട് ഇറങ്ങിപ്പോകുകയും ചെയ്തു.
ഏറിയ മണ്ണും മടയും കുന്നും കടവും നദിയും പുഴയും പാടം പറമ്പും കാടും വനവും കടന്ന് തെക്കോട്ടു പോന്നു. ദുരിതനിവാരണം, പാപഹാരം, പാപനാശം തീർത്ത് കല്ലടിക്കോട് കരുന്നീലിപുരത്തിൽ എത്തി കാഴ്ച വെച്ച് അക്ഷരവിദ്യ ആയുധവിദ്യ മന്ത്രതന്ത്രങ്ങൾ മായാവേഷധാരിയും മായാമാനുഷോചിതവുമായ എല്ലാ വിദ്യകളും ശീലിച്ചു ഗുരുദക്ഷിണയും ശിക്ഷാദാനവും കഴിച്ച് ഗുരുപാദവും നമിച്ച് അവിടെ വിട്ട് പുറപ്പെട്ട് ഗുരുവായൂരെത്തി കുളിയും കുറിയും കഴിച്ച് ഏറിയനാൾ തപസ്സു ചെയ്തു വൈകുണ്ഠനാഥന്റെ പ്രസാദത്തോടെ അവിടെ വിട്ട് തെക്കോട്ട് പുറപ്പെട്ടു.
അംഗരക്ഷകനായ ഗോവിന്ദ കയ്യാളും ശ്രീകണ്ഠനായകനും പ്രിയതമയായ ഗിരിജാനായകിയും കൂടി സാമൂതിരി രാജ്യം കടന്ന് പുഴ അപ്പുറത്തെത്തി മലയാള ത (സ) ത്രം സന്നിധിയിൽ എത്തിച്ചേരുകയും അവിടെ അഗതികളെ പൂജിച്ച് സൽക്കരിച്ച് ജീവിച്ച് കാലം കഴിച്ചു പോന്നു കൊള്ളുമ്പോൾ കല്ലൂർ താമരപ്പിള്ളി മനക്കൽ നിന്ന് എത്തിച്ചേർന്ന തിരുമേനി നേരിട്ട് കണ്ട് എല്ലാ വിവരവും സത്യമായി അറിഞ്ഞ് ഇവിടെത്തന്നെ കുടികൊള്ളണമെന്ന് കൽപ്പിക്കുകയും മംഗലത്ത് മലയാള ത (സ) ത്രത്തിന്റെ മുമ്പിൽ സൂര്യഭഗവാനു സമാനമായ കിഴക്കുവശത്ത് കുടികൊള്ളുവാൻ കൽപ്പിക്കുകയും ചെയ്തു. ജീവിക്കുവാൻ വേണ്ടുന്ന കര ഒഴിവ് വെട്ടിപ്പൊക്കിക്കൊള്ളുവാൻ തിരുവുള്ളമുണ്ടാവുകയും ആല്മരം കത്തിന്നത് എന്നൊരു ഭാഗം തിരിച്ച് പാർപ്പിടമാക്കുകയും ചെയ്ത് ജീവിച്ചു പോന്നു.
മംഗലത്ത് ത (സ) ത്രത്തിലെ മേൽനോട്ടത്തിനായി ഗോവിന്ദൻ നായനാരേയും നിയമിച്ചു വാഴുന്നൊരു കാലത്ത്, ഗോവിന്ദൻ നായനാർ യാത്രക്കാരായ വഴിപോക്കർ സത്രത്തിൽ കയറിക്കിടന്നവരെ മാനഭംഗപ്പെടുത്തി എന്ന ആക്ഷേപത്തിൽ തിരുമേനിയും മേൽക്കോയ്മകളും കൂടി സത്യന്വേഷണം ചെയ്തു. വിവരം തെളിഞ്ഞതിൽ അംഗരക്ഷകനായ ഗോവിന്ദൻ നായനാർ കുറ്റക്കാരനാണെന്ന് സമ്മതിക്കുകയും, ദ്രോഷ്ടനായ ഗോവിന്ദൻ നായനാരെ കഴുവിലേറ്റുവാൻ വിധി തീരുമാനിച്ചതനുസരിച്ചു മരണത്തിന് അവകാശിയായ ഗോവിന്ദനായനാർ കഴുമരം നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറി എന്ന് നാമധേയം അരുളി ചെയ്യുകയും, ആ സ്ഥലത്തുതന്നെ കഴുമരം തീർത്ത് ഗോവിന്ദൻ നായനാരെ കഴുമരത്തിലിട്ട് കൊലപ്പെടുത്തുകയും ചെയ്തു മാരിയിൽ നാടുവാഴിയും സത്യന്വേഷണം ചെയ്തു ശവസംസ്കാരം ആദ്യശുദ്ധികാര്യവും കഴിച്ചുകൂടിയിരുത്തിയതാണ് മുത്തപ്പമര എന്ന പ്രേതം.
അന്നപൂർണ്ണേശ്വരിയാണ് പ്രിയമാതാവ്. ശ്രീകണ്ഠൻ എന്ന മൂലനായകനാണ് മുത്തപ്പൻ. വിഷ്ണുസേവകനായതിനാൽ വിഷ്ണുമായയും കുടികൊണ്ടു. എല്ലാം ഈ അംഗത്തിന് എന്ന സ്ഥലമാണ് അല്പങ്ങത്ത് പറമ്പ്. മൂലചരിത്രം സമാപ്തം.
📍 ചിരുകണ്ടത്ത് കുടുംബ ദേവതാ ക്ഷേത്രം
മണലൂർ, തൃശൂർ,
കേരളം - 680617, ഇന്ത്യ